നീന്താന്‍ പോയാലോ..??

കുറേ പേര്‍ പറയുന്ന കേള്‍ക്കണം, "മൂന്നാം ക്ലാസ്സ്‌ മുതലേ ഇംഗ്ലീഷ് പഠിപ്പിക്കണം" , "കമ്പ്യൂട്ടര്‍ പഠിപ്പിക്കണം, ഇല്ലേല്‍ ഭാവി പോക്കാ ". പക്ഷെ ഇന്നേ വരെ ആരും നീന്തല്‍ പഠിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. സംഭവം പുശ്ചിച്ചു തള്ളാന്‍ വരട്ടെ .. ഒന്നാലോചിച്ചാല്‍ അല്പം ഗുരുതരം ആണ് പ്രശ്നം. എന്റെ അനുഭവം വച്ച് ഇങ്ങനെ ഒരു ക്ലാസ്സിനു പോകാത്തതിന്റെ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് . നീന്തല്‍ പഠിച്ചാല്‍ എന്ത് ഭാവി എന്ന് ചോദിയ്ക്കാന്‍ വരട്ടെ. സ്വന്തം ഭാവി ഉണ്ടാവാന്‍ ഈ അറിവ് ചിലപ്പോള്‍ ഉപകാരപ്പെടും. ഒരു പക്ഷെ സ്വന്തം ജീവന്‍ വരെ രക്ഷിക്കാന്‍ ഈ ഒരു ചെറിയ അറിവ് ഉപകാരപ്പെടും.

വീടിനു അടുത്ത് തന്നെ തോടും കുളവും ഒക്കെ ഉണ്ടായിട്ടും നീന്തല്‍ പഠിക്കാന്‍ ആയുസിന്റെ കാല്‍ ഭാഗത്തോളം കാത്തിരിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ ആണ് ഞാന്‍ . വെള്ളം എന്ന് പറഞ്ഞാലേ വീട്ടുകാര്‍ക്ക് പേടിയാ, അങ്ങോട്ട്‌ നീന്തല്‍ പഠിക്കാന്‍ എന്നും പറഞ്ഞു ചെന്നേച്ചാ മതി. എപ്പോ കിട്ടിയെന്നു ചോതിച്ചാ മതി.! പക്ഷെ ഈ ഒരു അറിവില്ലായ്മ കൊണ്ട് ഒരു പാട് കളി കിട്ടിയിട്ടുണ്ട് 11ആം ക്ലാസ്സില്‍ പാലോട് സസ്യോദ്യാനത്തില്‍ പഠനയാത്ര പോയി .. നല്ല സുന്ദരമായ താമരക്കുളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അടുത്ത് ചെന്നതാ . തെറ്റിയടിച്ചു നേരെ കുളത്തില്‍ . അതോടെ ജന്മം ധന്യമായി എന്ന് കരുതിയതാ !! ഭാഗ്യത്തിന്  ആഴം കുറഞ്ഞ ഒരു ടാങ്ക് ആരുന്നു അതു . അടുത്ത വര്‍ഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ എക്സിബിഷന്‍ കാണാന്‍ പോയപ്പോലും പണി കിട്ടി. അന്നും ദൈവം സഹായിച്ചു രക്ഷപെട്ടു. അങ്ങനെ ആണ് നീന്തല്‍ പഠിക്കണം എന്ന ആഗ്രഹം ( മുങ്ങി ചാവാതെ രക്ഷപെടാനുള്ള ആഗ്രഹം ) കലശായത് . തോട്ടില്‍ ഇറങ്ങി കുറേ അങ്കം പയറ്റിയെങ്കിലും ഒരു പണിയും നടന്നില്ല . അങ്ങനെ എഞ്ചിനീയറിംഗ് പഠനത്തിനായി ഇടുക്കിയില്‍ എത്തി , മനോഹരമായ കയങ്ങളും ഡാമുകളും ഉള്ള സ്ഥലം. പക്ഷെ നീന്തു പഠിക്കാന്‍ പോയാല്‍ പണി പാളും . കാരണം എല്ലാ കയങ്ങളും നല്ല താഴ്ച ഉള്ളതാണ്. ഒന്നാം വര്‍ഷം ആദ്യം പയറ്റാന്‍ പോയത് ആലിന്‍ചുവടു പാറക്കെട്ടില്‍ ആരുന്നു. ചെറുതോണി ഡാമില്‍ നിന്നും വരുന്ന വെള്ളം. ഇപ്പോഴും ഒഴുക്കുള്ള ഒന്നര ആള്‍ താഴ്ച ഉള്ള കുഴി. അവിടെ പയറ്റിയെങ്കിലും കുറേ വെള്ളം കുടിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല. ആഴം കാരണം വിശ്വസിച്ചു പഠിക്കാന്‍ ഒരു മടി. അതിനു ശേഷം ആണ് വെള്ളക്കയം ഭാഗത്ത് നല്ല ഒരു തോട് ഉണ്ട്‌ .ഇത്രേം ആഴം ഇല്ല , അത്ര റിസ്കും ഇല്ല.
അങ്ങനെ കുറേ നാള്‍ അവിടെയും പയറ്റി. കുറെയൊക്കെ ശ്രമിച്ചു നോക്കി, സഹപാഠി ആയി 'ശ്രീനിവാസനും ' ഉണ്ട്. 

അങ്ങനെ കുറേ കഴിഞ്ഞപ്പോളാണ് ഈ തോടിന്റെ ഉദ്ഭവ സ്ഥാനം കാണാന്‍ ഇടയായത് . ചെറുതോണി പട്ടണത്തില്‍ നിന്നും തുടങ്ങുന്ന ഒരു ചാല്‍ ആണ് വെള്ളക്കയം എത്തുമ്പോള്‍ ഈ തോട് ആകുന്നത്. ചെറുതോണിയിലെ എല്ലാ കടയുടെയും ഔട്ലെറ്റ്‌ പൈപ്പ് ഈ തോട്ടിലോട്ടാണ് . പക്ഷെ നീന്തല്‍ പഠിക്കണം എന്ന ആഗ്രഹത്തിന് മുന്നില്‍ ഇതൊന്നും ഒരു പ്രശ്നം അല്ലാരുന്നു. കുറേ നാള്‍ ആയിട്ടും ഒന്നും നടക്കാതെ ആയപ്പോഴാണ്  ആരോ പറഞ്ഞത് 
"ഇതൊക്കെ കുഞ്ഞിലേ പഠിക്കണ്ടേ, ഇനി ഇപ്പോള്‍ ശരീരം വഴങ്ങാന്‍ പാടാ .. കുഞ്ഞിലേ പഠിക്കാന്‍ എളുപ്പം ആണ് , ആള്‍  പൊടി അല്ലെ അപ്പൊ.. ഇനി ഇപ്പൊ പാടാ.."
അതോടെ എന്റെ പ്രതീക്ഷ മങ്ങി. അങ്ങനെ പഠിത്തം ഒക്കെ മടക്കി ഒരു മൂലയില്‍ വച്ചു . വേറെ ഒന്നും കൊണ്ടല്ല , അന്നൊക്കെ എന്നു പത്രം എടുത്താലും "എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു..", "കയത്തില്‍ വീണു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാതായി .." ഇങ്ങനെ ഉള്ള ഒരു വാര്‍ത്ത‍ എങ്കിലും കണ്ടേനെ. നാടുകാര്‍ ചോദിക്കും ഇവന്മാര്‍ക്ക് എന്തിന്റെ കടി ആണെന്ന് . പക്ഷെ അതിന്റെ ഒരു മറു വശം ഉണ്ട്‌. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ  എണ്ണം തന്നെ ഒരു കാരണം. ഈ ജനബാഹുല്യതിന്റെ ഇടയില്‍ ഒന്നോ രണ്ടോ മെഡിസിന്‍ പിള്ളാര്‍ക്ക് വല്ലോം സംഭവിച്ചാല്‍ ആരറിയാന്‍ !! തന്നെയും അല്ല ചോര തിളച്ചു മറിയുന്ന എല്ലാം പെറുക്കിക്കെട്ടി എഞ്ചിനീയറിംഗ് തന്നെ പഠിക്കാന്‍ വന്നോളും. അങ്ങനെ കുട്ടിക്കാലത്ത് പഠിക്കാതിരുന്ന മണ്ടത്തരം ഓര്‍ത്തും , ആരും പഠിപ്പിക്കാഞ്ഞതിന്റെ അരിശം കൊണ്ടും ശിഷ്ട ജീവിതം കഴിച്ചു കൂട്ടവേ പ്രതീക്ഷയുടെ പുതിയ വെളിച്ചവുമായി ശ്രീനിവാസന്‍ നീന്തല്‍ പഠിച്ചു എന്ന ഞെട്ടിക്കുന്ന സത്യം ഞാന്‍ അറിഞ്ഞു. ഞാന്‍ നീന്തല്‍ പഠിത്തം നിര്‍ത്തിയിട്ടും അവന്‍ കഠിന പ്രയത്നം തുടരുന്നുണ്ടായിരുന്നു . കഠിനാദ്വാനത്തിന്  ഫലം കിട്ടുമെന്ന് ഉറപ്പ്.

അങ്ങനെ വീണ്ടും ഞാന്‍ പണി തുടങ്ങി . ഇത്തവണ സ്കൂള്‍ മാറി കൊല്ലം കല്ലുംതാഴത്തെ ''മാക്രിയില്ലാക്കുളം '' ആരുന്നു പുതിയ സ്ഥലം നീന്തല്‍ പഠിക്കാന്‍ പറ്റിയ സെറ്റപ്പ് ഉള്ള കുളം. കയം ഒന്നും അല്ലല്ലോ, അത് കൊണ്ട് ഒരു മനസ്സമാധാനം ഉണ്ട്. ഇവിടെ കിടന്നാണ്  കയ്യും കാലും ഒന്നിച്ചു അടിക്കാന്‍ പഠിച്ചത് . അതാണല്ലോ ആദ്യ പാഠം. അങ്ങനെ ബാക്കി അങ്കം ഇടുക്കിയില്‍ തുടര്‍ന്നു.  ഇത്തവണ ഇടുക്കി ഡാമും, പൊട്ടക്കുഴി കയവും ഒക്കെ ആരുന്നു സ്ഥലങ്ങള്‍ . അങ്ങനെ അത്യാവശ്യം വെള്ളം തെറിപ്പിച്ചു നീങ്ങാന്‍ പഠിച്ചു . അതും അവസാന വര്‍ഷം!! .
തിരികെ നാട്ടില്‍ എത്തി നന്നായി ഒന്ന് പഠിക്കാം എന്ന് കരുതിയപ്പോ വിശ്വസിച്ചു ഇറങ്ങാന്‍ പറ്റിയ ഒരു കടവ് പോലും ഇല്ല . എല്ലാം മണല് വാരി കയം ആക്കിയിരിക്കുവല്ലേ !!!
പിന്നെയും നാളുകള്‍ ഏറെ കഴിഞ്ഞാണ്  ആനയടിക്ക് സമീപം ഉള്ള 'പാറയില്‍ കുളം' കണ്ടു പിടിച്ചത്. ഇപ്പോള്‍ മുറയ്ക്ക് അവിടെ പോയി നീന്തുന്നുണ്ട് . ജീവന്‍ രക്ഷിക്കാന്‍ മാത്രം അല്ല , അത്യാവശ്യം അതില്‍ കൂടുതലും ഇപ്പോള്‍ പഠിച്ചു .

 
നമ്മുടെ സ്കൂളുകളില്‍ ഒക്കെ നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ആകുമ്പോ തന്നെ നീന്തല്‍ പരിശീലനം കൊടുത്താല്‍ എന്ത് നന്നായിരുന്നു. നല്ല പരിശീലനം കിട്ടിയാല്‍ ഒരാഴ്ച കൊണ്ട് പഠിക്കാവുന്ന ഒന്നിന് വേണ്ടി ആണ് എനിക്ക് നാലില്‍ അധികം വര്‍ഷം വേണ്ടി വന്നത്. അന്ന് ആ ചേട്ടന്‍ പറഞ്ഞ പോലെ ശരീരം വഴങ്ങാന്‍ പാട് പെടുന്നതാവം , ശാസ്ത്രീയമായ ഉപദേശം ഇല്ലാത്തതു കൊണ്ടാകാം , പഠന ഉപകരണങ്ങള്‍ (വാഴപ്പിണ്ടി, തെര്‍മോകോള്‍ ...) ഇല്ലാത്തതു കൊണ്ടും ആവാം . എന്തായാലും ചെറിയ പ്രായത്തിലെ ഇതൊക്കെ പടിപിക്കുന്നത് വളരെ നന്നായിരിക്കും. എല്ലാവര്‍ക്കും ഇത് പോലെ ഒക്കെ എല്ലാ തവണയും രക്ഷപെടാന്‍ പറ്റിയെന്നു വരില്ല. പണ്ടേ പഠിച്ചിരുന്നെങ്കില്‍ ഒരു പാട് കയങ്ങളിലും കുളങ്ങളിലും  കായലുകളിലും ഒക്കെ നീതാന്‍ കിട്ടിയ അവസരം നഷ്ട്മാകില്ലാരുന്നു. അറിയാവുന്ന കൈ കാലടി കൊണ്ട് ഒരു തവണ വേമ്പനാട് കായലിലും ഒരു കൈ നോക്കിയിട്ടുണ്ട്. പക്ഷെ നെയ്യാറും തിരുവനന്തപുരത്തെ വലിയ കുളവും ഒക്കെ പത്രത്തില്‍ പടം വരുത്തണ്ട എന്ന് കരുതി ശ്രമിക്കഞ്ഞതാ. അടുത്ത തവണ ആകട്ടെ.

ഇനിയും പഠിക്കാത്തവരോട്  ഒരു കാര്യം കൂടി , നമ്മള്‍ വിചാരിച്ചാല്‍ ഏതു പ്രായത്തിലും എന്തും വഴങ്ങും. നീന്തല്‍ നല്ല ഒരു വ്യായാമം ആണെന്ന് കേട്ടിടുണ്ട് , അത് പരമാവധി ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുക. മാക്രിയില്ലാകുളത്തില്‍ നീന്തല്‍ പഠിക്കാന്‍ പാടുപെട്ടു കൊണ്ടിരുന്ന എന്നോട്  " അണ്ണാ, നീന്തല്‍ പഠിപ്പിക്കാമോ ??" എന്ന് ചോദിച്ചു വന്ന എല്ലാര്‍ക്കും ഞാന്‍ പറഞ്ഞു കൊടുത്തു. വാസു പറഞ്ഞത് പോലെ " തിയറി എനിക്ക്  അറിയാമല്ലോ അത് കൊണ്ട് നീന്തല്‍ അറിയില്ലെലും പഠിപ്പിക്കാന്‍ പറ്റും "

അഭിപ്രായങ്ങള്‍

jabiredappal പറഞ്ഞു…
inspiring for me
enikkum padikkannam
ധാരാളം ജലാശങ്ങള്‍ ഉള്ള നമ്മുടെ നാട്ടിലെ കുട്ടിക്കള്‍ക്ക് നീന്തല്‍ പടിപ്പികേണ്ടത് ഒരു അത്യാവശ്യമാണ് എത്രകുഞ്ഞുങ്ങളാണ് വര്ഷം മുങ്ങി മരിക്കുന്നത് , പിന്നെ പഠിപ്പിച്ചത് കൊണ്ട് ഇവരൊക്കെ രക്ഷപെട്ടുകൊള്ളണം എന്നില്ല പഠിച്ചത് തെളിയിക്കാന്‍ വേണ്ടി കാണുന്ന വെള്ളകെട്ടിലെക്കൊകെ ഇറങ്ങി കളയും

ആശംസകള്‍ മണ്‍സൂണ്‍ മധു
shamna.op പറഞ്ഞു…
hey yanikum etha avastha
njan nithal padichittila
yante munil puya yann
yante vittil samaykilla
avark pediyann

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...