കാത്തിരിപ്പ്

കാത്തിരിക്കാൻ ആരുമില്ലെന്ന് കരുതി വ്യസനപ്പെടാതിരിക്കുക.
നിങ്ങളെയും കാത്ത് ഒരാൾ ഇരിപ്പുണ്ട്.
ആർക്കും വേണ്ടപ്പെടാത്തവർക്കും
എല്ലാവർക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി
അയാൾ/അവൾ കാത്തിരിപ്പുണ്ട്.

അപ്പുറം കാണാത്ത ആ വളവിന്റെ മറവിലായി,
ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലായി,
അമ്പലക്കുളത്തിലെ താമരവള്ളിയിലായി,
ഇരുളിൽ ഇഴയുന്ന ശീൽക്കാരങ്ങളിലായി,
നീന്തൽക്കയതിന്റെ ആഴങ്ങളിലായി,
ഒരിക്കലും ഒന്നിക്കാനാകാത്ത ആ ഇരുമ്പ് പാളങ്ങളിലായി,
എരിയുന്ന ചുവപ്പ് നാളങ്ങളിലായി,
മൂർച്ചയേറിയ വായ്ത്തലയിലായി,
പെയ്തൊഴിയാത്ത പേമാരിയിലായി,
ആകാശം പിളരും ഇടിമിന്നലിലായി,
കാർന്ന് തിന്നുന്ന വ്യാധികളിലായി,
അങ്ങനെ വർണ്ണനീയവും അവർണ്ണനീയവുമയ എന്തിലുമായി.

ഒരിക്കൽ കാത്തിരിപ്പിന് വിരമാമിടാൻ നമ്മൾ കണ്ടുമുട്ടും.
കാത്തിരിക്കാൻ ഒരാളുണ്ട്, ഏവർക്കും.
കാത്തിരിപ്പിന്റെ നീളം പലതെന്നു മാത്രം...

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
നിശ്ചയമായും വരുന്ന ഒരാള്‍!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...