ഞാൻഈ ഞാനല്ല ഞാൻ.
കണ്‍കെട്ടാണ് ഞാൻ.
കാണാത്തതാണ് ഞാൻ.
കാണിക്കാത്തതാണ് ഞാൻ.

ചിരിക്കുന്ന ചിത്രവും
രസിക്കുന്ന ആഘോഷവും
കിട്ടുന്ന ആശംസകളും
പറഞ്ഞുകേൾക്കുന്ന നല്ലതും
വാഴ്ത്തപ്പെടുന്ന നന്മയും
ഒന്നും എന്റേതല്ല. അതൊന്നും ഞാനല്ല.

ഭയമാണ് ഞാൻ
ക്രോധമാണ് ഞാൻ
ചതിയാണ് ഞാൻ
സ്വാർഥതയാണ് ഞാൻ

എന്നെ കാത്തിരിക്കരുത്
എന്നെ സ്നേഹിക്കരുത്
എനിക്കായി പ്രതീക്ഷിക്കയുമരുത്
കാരണം ഞാൻ എനിക്ക് മാത്രമുള്ളതാണ്.

എനിക്ക് സുഹൃത്തുക്കളില്ല
എനിക്ക് ഉറ്റവരില്ല
എനിക്ക് പ്രേയസിമാരുമില്ല
എനിക്ക് ഞനൊഴികെയാരുമില്ല.


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

ഞാന്‍ ഒരു ഭയങ്കരസാധനമാണ്!!!