അവതാരങ്ങള്‍...
--> റേഞ്ചറ് എന്ന തടിയന്റെ കഥ അധികം ഒന്നും പറയാന് പറ്റിയിട്ടില്ല , കാരണം വേറെ ഒന്നും അല്ല , അവന്റെ രണ്ടു ഇടി പോലും താങ്ങാന് ആവില്ല അതാ ,,, പുലിമടയിലെ രണ്ട് പ്രശസ്തരായ തടിയന്മാര് ആരുന്നു റേഞ്ചറ് ഉം തടിയനും ( ബൊണ്ണന് ).. ആകാരം കൊണ്ട തടിയന്മാര് എന്ന പേര് കിട്ടിയതാണ് രണ്ടു പേര് ക്കും .. ഒരിക്കല് ബോണ്ണന് ടെ വീട്ടില് നിന്നും അവന്റെ ചേട്ടന് ഒരു അപ്രതീക്ഷിത സന്ദര്സനം നടത്തി .. പുലിമട ആയത് കൊണ്ട് മാനിന്റെയും മുയലിന്റെയും ഒക്കെ പപ്പും പൂടയും ഒക്കെ കാണും , അത് കണ്ട് പല വീട്ടുക്കാരും ഞെട്ടിയിട്ടുല്ലതുമാണ് , ഒരിക്കല് പുലിമടയിലെത്തിയ ഈയുള്ളവന്റെ ചേട്ടന് എന്നോട് ചോതിച്ചതാണ് " നിനക്ക് വല്ല കാലിതൊഴുത്തിലും കിടന്നാല് പോരേ , അവിടം ഇതിനെക്കാള് നല്ലതാണല്ലോ ..!!!". ലോക രക്ഷകാനായ യേശുദേവന് കാലിതൊഴുത്തില് പിറന്നവന് ആണ് , പിന്നെ എന്താ നമുക്ക് ആയാല് . പുലിമടയിലെ എല്ലാ മാളങ്ങളും ഒന്നിനൊന്നു മനോഹരമാരുന്നു എന്ന് അഭിമാനത്തോടെ പറയാം . അലമ്പ് ആക്കാന് ഞങ്ങള് തമ്മില്...