കാത്തിരിപ്പ്‌..


കുറേ നേരമായി  ഈ നില്‍പ്പ്  തുടങ്ങിയിട്ടു ,
എത്ര വൈകിയാലും വരാമെന്നാണ്  പറഞ്ഞത്‌..
വന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചതാണു ഈ മനോഹരമായ പുല്‍ത്തകിടി.. പച്ചവിരിച്ച പുല്ലുകള്‍ മാത്രം  .. ഒരു തണല്‍ മരം പോലും  ഇല്ല.
ആകെ ഉള്ളത്‌ ഒരു ചെറിയ ചെടി , അതാണെങ്കില്‍ തോളൊപ്പം വരെയേ ഉള്ളു താനും, എന്നാലും വെയിലിന്‍റെ  കാഠിന്യം ഏറിയപ്പൊഴാണു അതിന്‍റെ  അടുത്തേക്കു നീങ്ങിയത്‌.

അപ്പോളാണു ശ്രദ്ധിച്ചതു അതു ഒരു ചെറിയ മരമാണു, തോളൊപ്പം വരയേ ഉള്ളെന്നു മാത്രം.
അതിണ്റ്റെ ചുവട്ടില്‍ അങ്ങനെ കിടന്നു. നല്ല സുഖം തോന്നുന്നു ,, യാത്രാക്ഷീണമാണെന്നു തൊന്നുന്നു, ഉറക്കം വരുന്നുമുണ്ട്‌ , വരാമെന്നു പറഞ്ഞിട്ട്‌ ഇതു വരെ കാണുന്നുമില്ല... എത്ര വൈകിയാലും വരിക തന്നെ ചെയ്യും.. എന്തായാലും ഒന്നു മയങ്ങാം.. വരുമ്പോഴേക്കും ഉണരാമല്ലോ.
ഉറക്കം എത്ര നേരം നീണ്ടു പോയെന്നു അറിയില്ല,, മഴത്തുള്ളികള്‍ മുഖത്തേക്കു ഇറ്റ്‌ വീണപ്പൊളാണൂ എഴുന്നേറ്റത്‌.. നേരം കുറെ ആയെന്ന് തൊന്നുന്നു.. നേരത്തെ മഴയുടെ ലക്ഷണം ഒന്നും കണ്ടുമില്ല. അപ്പോളാണു കണ്ടതു , സ്ഥലം മാറിപ്പോയെന്ന് തോന്നുന്നു അവിടെ ഒരു വലിയ മരം... !!!
രണ്ടു തവണ സൂക്ഷിച്ചു നോക്കെണ്ടി വന്നു , അപ്പോള്‍ മനസ്സിലായി സ്ഥലം മാറിയൊന്നുമില്ല,, നേരത്തെ കണ്ട ആ കിളീക്കൂട്‌ അവിടെ തന്നെ ഉണ്ട്‌...
ഈ ചെടികള്‍ ഇത്ര വേഗം വളരുമോ... !!!
ആയിരിക്കാം, ഈ നില്‍പ്‌ തുടങ്ങിയപ്പോള്‍ ഇതു ഒരു ചെറിയ ചെടി മാത്രം ആയിരുന്നു, മരം ആണെന്നു ഒന്നും തോന്നില്ലയിരുന്നു.. ഇപ്പോള്‍ അതു പടര്‍ന്നു പന്തലിച്ചു പോയി... ഇരുള്‍ വീണു തുടങ്ങിയിരിക്കുന്നു... മഴയുടെ ബാക്കി എന്ന പോലെ മഴവില്ല് തെളിഞ്ഞു വരുന്നുണ്ട്‌.. അപ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം.. കരിയിലകള്‍ അമരുന്ന ശബ്ദം.. അതാ കാത്തിരിപ്പ്‌ വെറുതെ ആയില്ല,,
ആള്‍ വന്നു ചേര്‍ന്നിരിക്കുന്നു..

"എന്താണു വൈകിയത്‌.. "
"ദൂരം കുറെ ഇല്ലേ അതാവും... "

സാരമില്ല ഈ കാത്തിരിപ്പിനു ഒരു അവസാനമായില്ലേ....

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍