തെറി എന്ന രണ്ടക്ഷരം
പല നാടുകളില്‍ നിന്നും ഒത്തു കൂടിയ ഈ സ്നേഹിതര്‍ക്കു ഒന്നിച്ചു കൂടിയിരിക്കാന്‍ പറ്റിയ ഒരു വലിയ സംഗതി ആരുന്നു ചീട്ടു കളി.... പുലിമടയില്‍ മടങ്ങി എത്തിയാല്‍ അങ്കം തുടങ്ങുകയായി കഴുതയും,റമ്മിയും, ബ്ലഫും , സെറ്റും , ൨൮ ഉം , 40 ഉം , ലേലവും ഒക്കെയായി എത്ര രാത്രികള്‍ ഞങ്ങള്‍ വെളുപ്പിച്ചിരിക്കുന്നു കളിയില്‍ ഭ്രാന്ത് മൂത്ത് രാത്രി 2 മണിക്ക് എഴുന്നേറ്റ ചരിത്രവും ഉണ്ട്... ഈ രാത്രി കളിക്ക് മൂ പ്പ് കൂട്ടിയത് ഈയുള്ളവന്റെ മുറിയില്‍ അതിവസിച്ചിരുന്ന ടിങ്കുമോനും കൊമ്പനും ഒക്കെയാണ്.... ഇവന്‍ ടിങ്കുമോന്‍ .... നാടന്‍ പാട്ടിന്റെയും നാടന്‍ പെണ്ണുങ്ങളുടെയും ആരാധകനായ ഇവന്‍ നമ്മുടെ കലാഭവന്‍ മണിയുടെ നാട്ടുകാരനാണ്.. ഇതു കൊമ്പന്‍... തന്‍റെ ചുരുണ്ട മുടി നിവര്‍ത്തനം എണ്ണ ഒരാഗ്രഹം മാത്രമേ ഈ മാന്യ ദേഹത്തിനുള്ളൂ ... അങ്ങനെ തന്‍റെ മുടി നിവര്‍താനായി കൊമ്പന്‍ അതില്‍ പരീക്ഷിക്കാത്തതായി ഒന്നും ബാക്കിയില്ല അങ്ങനെ അമേദ്യതിന്റെ രൂക്ഷ ഗന്ധമുള്ള ഒരു ലേപനം അവന്‍ ഉപയോഗിക്കുമായിരുന്നു അതിന്‍റെ നാറ്റം കാരണം അന്ന് ഞങ്ങള്‍ എസ്കേപ് ആകുമാരുന്നു.. അങ്ങനെ ചീട്ടു കളി രൂക്ഷമായ ഒരു രാത്രി... അറിയാമല്ലോ ചീട്ടു ആകുമ്പോ ആവേശം കൂടും അന്നും അത...