എന്റെ പൊന്നമ്പലവാസാ...
ഈ ബ്ലോഗ് വായിച്ച പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. "ഈ പേരും ഇതിനകത്ത് ഉള്ളതും തമ്മില്‍ ഒരു ബന്ധവും ഇല്ലലോ?". സംഭവം തുടങ്ങിയ കാലത്ത് ഒരു ബുദ്ധിജീവി ലുക്ക് കിട്ടാന്‍ വേണ്ടി ഇട്ട പേരാ, പിന്നെ അത് മാറ്റിയില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?. ടൈഗര്‍ ബിസ്കേറ്റില്‍ ടൈഗര്‍ ഇല്ലലോ എന്ന ചോദ്യം പോലെ ബാലിശം ആണ് ഇതും. അല്ലെങ്കില്‍ തന്നെ അലുവയും മത്തിക്കറിയും ആണല്ലോ ഇപ്പോളത്തെ ട്രെന്‍ഡ്. പൊന്നമ്പല വാസാ എന്ന പേര് കേള്‍ക്കുമ്പോള്‍ സാക്ഷാല്‍ പൊന്നമ്പലവാസന് അയ്യപ്പനെ ആണല്ലോ ഓര്‍മ്മ വരിക. ഈ കഥയിലും ചെറിയ ഒരു കഥാപാത്രം പൊന്നമ്പലവാസന് തന്നെ. ഒരു വൈകുന്നേരം ടൌണ്‍ ക്ലബ്ബിന്റെ വരാന്തയില്‍ ഓന്തിന്റെ കൂടെ ഇരുന്നു സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് ഓന്തിന്റെ പഴേ കൂട്ടുകാര്‍ വന്നു ചാടിയത്. ഓന്തിന്റെ കൂട്ടുകാര്‍ ഒരു വന്‍ പട തന്നെ ഉണ്ട്. ബ്രഹ്മചാരി,ടിന്റു-മോന്, കുശന്, ശര്‍മ ഇത്യാദി പല അവതാരങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. അങ്ങനെ ഇരുന്നു അവന്മാരുടെ പഴയ ടൂട്ടോരി ജീവിതം പറഞ്ഞു തുടങ്ങി. അതില്‍ ഒന്ന് ഇങ്ങനെ. ക്രിക്കറ്റ് കളി തലക്ക് മൂത്ത് അടുത്ത സ്കൂളുകളില്‍ നിന്നും ടീമിനെ ...
അഭിപ്രായങ്ങള്‍