കർത്താവിന്റെ അവതാരം

സമയം : ഈസ്റ്റർ ദിനം
സ്ഥലം : ചേട്ടന്റെ വീട്
സന്ദർഭം : ഉച്ചയൂണ് കനത്തിൽ കഴിച്ചുകഴിഞ്ഞ് ടിവി കണ്ടുകൊണ്ട് വിശ്രമം
കഥാപാത്രങ്ങൾ : അപ്പുണ്ണി (ചേട്ടന്റെ 10 വയസ്സുള്ള മകൻ), കൊച്ഛാ (അപ്പുണ്ണിയുടെ കൊച്ചച്ഛൻ)


സ്റ്റാർ മൂവീസിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന ഫാസ്റ്റ്  & ഫ്യൂരിയസ് ചിത്രങ്ങളിൽ ഏതോ ഒരു ഭാഗം ടിവിയിൽ ഓടുന്നു. മേശപ്പുറത്ത് പത്രങ്ങളും അതിന്റെ ഈസ്റ്റർ അനുബന്ധ പ്രത്യേക പതിപ്പുകളും കിടക്കുന്നു. കാർട്ടൂണ്‍ വച്ചു കൊടുക്കാതെ ഇംഗ്ലീഷ് പടം വച്ചതിന്റെ നീരസത്തിൽ ടിവിയിൽ ശ്രദ്ധിക്കാതെ വെറുതെ നോക്കി മാത്രം ഇരിക്കുന്ന അപ്പുണ്ണി. മസിൽകാറുകളുടെ ഇരമ്പം ആസ്വദിച്ച് സിനിമയിൽ മുഴുകിയിരിക്കുന്ന കൊച്ഛാ. അലക്ഷ്യമായി ഇരിക്കുന്നതിനിടയിൽ ഈസ്റ്റർ പ്രത്യേകപതിപ്പിലെ യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ചിത്രം കണ്ടുകൊണ്ട്



അപ്പുണ്ണി : "യേശുവിന്റെ കൈ എന്താ മുറിഞ്ഞിരിക്കുന്നത് ?"

കൊച്ഛാ : "അത് യേശുവിനെ കുരിശിൽ തറയ്ക്കുമ്പോൾ മുറിഞ്ഞതാ."

അപ്പുണ്ണി : "കുരിശിലേറ്റുമ്പോൾ യേശു ഇങ്ങനെ വലിയ കുപ്പായം അല്ലാരുന്നല്ലോ ഇട്ടിരുന്നത്? "

അപ്പുണ്ണി കണ്ടിട്ടുള്ള ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്രങ്ങളിൽ എല്ലാം തന്നെ യേശുക്രിസ്തു അർദ്ധനഗ്നനാണ്‌. ഒരു മുണ്ട് മാത്രം ചുറ്റി മുൾക്കിരീടവും മരക്കുരിശിൽ ക്രൂശിക്കപെട്ട രൂപം. ഈ ഉയിർപ്പിന്റെ ചിത്രത്തിൽ നീളൻ കുപ്പായം ഇട്ട് കല്ലറ തകർത്ത് ഉയർന്നു വരുന്ന യേശു ആയിരുന്നു ഉണ്ടായിരുന്നത്. വെളുത്ത സുന്ദരമായ നീളൻ കുപ്പാമൊക്കെയിട്ട് മുൾക്കിരീടമില്ലാതെ കയ്യിലെ വലിയ മുറിവുകളുമായി യേശു.

കൊച്ഛാ : "യേശു ദൈവം അല്ലേ മോനെ. ദൈവത്തിന് രൂപം മാറാൻ ആണോ പാട് !"

അപ്പുണ്ണി : "അപ്പൊ യേശു ആരുടെ അവതാരം ആണ് ?"

കൊച്ഛാ : "ആര് ?" (അപ്രതീക്ഷിത ചോദ്യം വരുമ്പോൾ സ്ഥിരം പറയാറുള്ള ആ ലാലേട്ടൻ ഡയലോഗ്.)

അപ്പുണ്ണി : "കൃഷ്ണൻ വിഷ്ണുവിന്റെ അവതാരം അല്ലേ. അത് പോലെ യേശു ആരുടെ അവതാരം ആണ് ?".

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
പറയൂ, ആരുടെ അവതാരമാണ്?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...