ഒരു കളിക്കുറിപ്പ്


കൊൽക്കത്തകൊല്ലവർഷം 1190 മേടം 25

ഹൗറയിലെ വിശ്വപ്രസിദ്ധമായ രവീന്ദ്രസേതുവിൽ ഹൂഗ്ലി നദിയുടെ മുകളിൽ ഗംഗയിൽ നിന്നും വീശുന്ന ഇളം മന്ദമാരുതന്റെ തലോടലും ഏറ്റ്‌ നിൽക്കവേ ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഉയരുന്ന ആരവം കേട്ടാണ്‌ ഞാൻ അവിടേക്ക്‌ ശ്രദ്ധ തിരിച്ചത്‌.

നദിക്കരയിൽ കുറച്ചകലെയായുള്ള കളിമൈതാനത്ത്‌ നിന്നായിരുന്നു ആ ആരവം. വിദ്യുത്ദീപങ്ങളുടെ പ്രകാശത്തിൽ കുളിച്ച്‌ നിന്ന ആ മൈതാനം എന്തോ വലിയ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയായിരുന്നു.

ഇ പ്ര ലീ ഇലെ നാല്പത്തിനാലാം മത്സരത്തിൽ ഹൂഗ്ലിയുടെ തീരത്തെ ഏദൻ തോട്ടത്തിൽ കൊൽകത്ത പ്രഭുവിന്റെ തേരാളികളും പഞ്ചാബ്‌ രാജാവിന്റെ 11 അംഗരക്ഷകരും തമ്മിൽ നടന്ന ഇരുപത്‌-20 പോരാട്ടത്തിൽ ദേശവാസികളായ തേരാളികൾ ജയിച്ചതിന്റെ ആരവമായിരുന്നു അത്‌ !

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
ഇഷ്ടമില്ലാത്ത കളി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...