ഗോമാതാവും ചില ചിന്തകളും

പല വിധ രാഷ്ട്രീയ അവസ്ഥകളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം.



ആദ്യമേ തന്നെ ജാമ്യം എടുക്കട്ടെ, ഇത് സ്വന്തം സൃഷ്ടി അല്ല! പല ഭാഗങ്ങളിൽ നിന്ന് തർജ്ജമ ചെയ്തതാണ്, ഒരല്പം കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട് എന്ന് മാത്രം. വിശ്വപ്രസിദ്ധമായ ഒരു ഉദാഹരണം ആണ് രണ്ട് പശുക്കൾ. ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയ സ്ഥിതികളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം എന്നതിന്റെ ഉദാഹരണം ആണ് 'രണ്ട് പശുക്കൾ' എന്ന പ്രസിദ്ധമായ വിശദീകരണം.

ഫ്യൂഡലിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. മാടമ്പി അതിന്റെ ഭൂരിഭാഗം പാലും കൊണ്ട് പോകുന്നു, മൊത്തം വെണ്ണയും!

യഥാര്‍ത്ഥ സോഷ്യലിസം ( യഥാര്‍ത്ഥ സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും എടുത്ത് എല്ലാവരുടെയും പശുക്കളുടെ ഒപ്പം ഒരു തൊഴുത്തിൽ കെട്ടുന്നു. നിങ്ങൾ എല്ലാ പശുക്കളെയും പരിപാലിക്കണം. ഗവണ്മെന്റ് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും പാൽ ലഭിക്കുന്നു.

സോഷ്യലിസം (സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് ഒരു പശുവിനെ എടുത്ത് നിങ്ങളുടെ അയൽക്കാരന് നൽകുന്നു. നിങ്ങൾ ഒരു സഹകരണസംഘത്തിൽ ചേരാൻ നിർബന്ധിക്കപ്പെദുന്നു, അവിടെ നിങ്ങൾ അയൽക്കാരനെ പശുവിനെ എങ്ങനെ പരിപാലിക്കാം എന്ന് പഠിപ്പിക്കേണ്ടി വരുന്നു.

ബ്യൂറോക്രാറ്റിക്ക് സോഷ്യലിസം (ഉദ്യോഗസ്ഥാധാപത്യ സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും എടുത്ത് എല്ലാവരുടെയും പശുക്കളുടെ ഒപ്പം ഒരു തൊഴുത്തിൽ കെട്ടുന്നു. അവയെ പരിപാലിക്കാൻ കോഴിവളർത്തുന്നവരെ നിർബന്ധിക്കുന്നു. അവരുടെ കോഴികളെ പരിപാലിക്കാൻ നിങ്ങളും നിർബന്ധിക്കപ്പെടുന്നു. ഗവണ്മെന്റ് തീരുമാനിക്കുന്ന അത്ര പാലും മുട്ടയും നിങ്ങൾക്ക് ലഭിക്കുന്നു

ഫാസിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും എടുക്കുന്നു. അതിനെ പരിപാലിക്കാൻ നിങ്ങളെ ശമ്പളത്തിന് നിരത്തുന്നു. എന്നിട്ട് അതിന്റെ പാൽ നിങ്ങൾക്ക് തന്നെ വിൽക്കുന്നു.

യഥാര്‍ത്ഥ കമ്മ്യൂണിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. നിങ്ങളുടെ അയൽക്കാർ അതിനെ പരിപാലിക്കാൻ സഹായിക്കുന്നു. കിട്ടുന്ന പാൽ എല്ലാവരും പങ്കുവയ്ക്കുന്നു.
കമ്മ്യൂണിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും  കണ്ടുകെട്ടുന്നു. എന്നിട്ട് നിങ്ങൾക്ക് പാലുനൽകുന്നു. നിങ്ങൾ ക്യൂവിൽ നിന്ന് പാലുവാങ്ങേണ്ടി വരുന്നു. ക്യൂവിന്റെ നീളം കാരണം നിങ്ങൾക്ക് പാലുകിട്ടുമ്പോഴേക്കും അത് പിരിഞ്ഞുപോയിട്ടുണ്ടാകും!

റഷ്യൻ കമ്മ്യൂണിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. നിങ്ങൾ അതിനെ പരിപാലിക്കുന്നു, പക്ഷേ ഗവണ്മെന്റ് അതിന്റെ പാൽ മുഴുവൻ എടുക്കുന്നു.

സ്വേച്ഛാധിപത്യം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. സ്വേച്ഛാധിപതി അതിനെ രണ്ടിനേയും എടുത്തിട്ട് നിങ്ങളെ കൊല്ലുന്നു.

പട്ടാളഭരണം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് രണ്ടിനേയും എടുക്കുന്നു, എന്നിട്ട് നിങ്ങളെ പട്ടാളത്തിൽ ചേർക്കുന്നു.

ശുദ്ധ ജനാധിപത്യം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ആർക്ക് പാലുകിട്ടണമെന്ന് നിങ്ങളുടെ അയൽക്കാർ തീരുമാനിക്കുന്നു.

പ്രതിനിധി ജനാധിപത്യം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ആർക്ക് പാലുകിട്ടണമെന്ന് തീരുമാനിക്കാൻ നിങ്ങളുടെ അയൽക്കാർ ഒരാളെ തിരഞ്ഞെടുക്കുന്നു.

അമേരിക്കൻ ജനാധിപത്യം : വോട്ട് നൽകിയാൽ രണ്ട് പശുക്കളെ തരാമെന്ന് ഗവണ്മെന്റ് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ഇലക്ഷന് ശേഷം പശുവിന്റെ ഭാവി തകർക്കാൻ ശ്രമിച്ചതിന് പ്രസിഡന്റ്‌ ഇംപീച്ച് ചെയ്യപ്പെടുന്നു. അവസാനം പശുക്കളെ സ്വതന്ത്രരായി തുറന്ന് വിടുന്നു.

ജനാധിപത്യം, ഡെമോക്രാറ്റ് രീതി (അമേരിക്ക) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്, നിങ്ങളുടെ അയൽക്കാരന് ഒരെണ്ണം പോലുമില്ല. നിങ്ങൾ ഇത്രയും വലിയവൻ ആയതിൽ നിങ്ങൾ പശ്ചാത്തപിക്കുന്നു. നിങ്ങൾ രാഷ്രീയക്കാരെ അധികാരത്തിലേറ്റുന്നു, അവർ നിങ്ങളുടെ പശുക്കളുടെ മേൽ നികുതി ചുമത്തുന്നു, നിങ്ങൾ നികുതി അടയ്ക്കാൻ വേണ്ടി ഒരു പശുവിനെ വിൽക്കാൻ നിർബന്ധിതൻ ആകുന്നു. ആ നികുതി ഉപയോഗിച്ച് അയൽക്കാരന് ഗവണ്മെന്റ് ഒരു പശുവിനെ വാങ്ങി നൽകുന്നു. നിങ്ങളുടെ പശ്ചാത്താപം മാറുന്നു, അയൽക്കാരനും പശു ഉള്ളതിൽ നിങ്ങൾക്ക് സന്തോഷം തോന്നുന്നു.

ജനാധിപത്യം, റിപബ്ലിക്കൻ രീതി (അമേരിക്ക) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്, നിങ്ങളുടെ അയൽക്കാരന് ഒരെണ്ണം പോലുമില്ല.  നിങ്ങൾ പശു ഉള്ള അയൽക്കാരുടെ അടുത്തേക്ക് താമസം മാറ്റുന്നു.

ജനാധിപത്യം (ബ്രിട്ടീഷ് രീതി) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. നിങ്ങൾ അതിന് ആട്ടിൻതല നൽകി അതിന് ഭ്രാന്താക്കുന്നു. ഗവണ്മെന്റ് മരിച്ചുപോയ പശുവിന് നഷ്ടപരിഹാരം നൽകുന്നു, നഷടപ്പെട്ടുപോയ നിങ്ങളുടെ വരുമാനത്തിനും.

ബ്യൂറോക്രസി (ഉദ്യോഗസ്ഥാധാപത്യം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ആദ്യം നിങ്ങൾക്ക് അതിന് നൽകുന്ന തീറ്റ നിയന്ത്രിക്കുന്നു, പിന്നെ അതിനെ പിഴിയുന്നതും. പിന്നെ അതിനെ പിഴിയാതിരിക്കാൻ ഇങ്ങോട്ട് പണം നൽകുന്നു. അത് കഴിഞ്ഞ് രണ്ട് പശുവിനേയും എടുത്ത് ഒന്നിനെ കൊല്ലുകയും, ഒന്നിന്റെ പാൽ ഒഴുക്കികളയുകയും ചെയ്യുന്നു.

അരാജകത്വം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഒന്നുകിൽ നിങ്ങൾ തുശ്ചമായ വിലയ്ക്ക് പാൽ വിൽക്കുന്നു, അല്ലെങ്കിൽ അയൽക്കാർ നിങ്ങളെ കൊന്ന് പശുവിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു.

മുതലാളിത്തം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഒന്നിനെ നിങ്ങൾ വിൽക്കുന്നു, എന്നിട്ട് രണ്ടാമത്തതിനെക്കൊണ്ട് നാലു പശുക്കളുടെ പാലുല്പാദിപ്പിക്കാൻ ശ്രമിക്കുന്നു.

ജനാധിപത്യം (സിങ്കപ്പൂർ) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ലൈസൻസ് ഇല്ലാതെ രണ്ട് മൃഗങ്ങളെ വീട്ടിൽ വച്ചതിന് ഗവണ്മെന്റ് നിങ്ങളെക്കൊണ്ട് ഫൈൻ അടപ്പിക്കുന്നു.

പാരിസ്ഥിതികവാദം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. പശുവിനെ പിഴിയുന്നത് പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ അത് ഗവണ്മെന്റ് അത് നിരോധിക്കുന്നു.

വിദേശനയം (അമേരിക്ക) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിന് നികുതി ചുമത്തുന്നു, അത് കൊണ്ട് ഒരു സ്വേച്ഛാധിപത്യ രാജ്യത്തിലെ പാവം കർഷകന് പശുവിനെ വാങ്ങി നൽകുന്നു. പശുവിന് തീറ്റ നല്കാനാകാതെ പശുവും, പിന്നീട് അയാളും മരിക്കുന്നു. അയാളുടെ സ്വത്തുക്കൾ വിറ്റ പണം ഉപയോഗിച്ച് സ്വേച്ഛാധിപതി അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ്‌ പുതിയ സഖ്യകക്ഷിയുമായി കൂടുതൽ അടുക്കുന്നു.

ഉദ്യോഗസ്ഥാധാപത്യം (അമേരിക്കൻ രീതി) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് നിങ്ങൾക്ക് ഒരെണ്ണം വളർത്താൻ മാത്രം ലൈസൻസ് നൽകുന്നു, തന്മൂലം രണ്ടാമത്തേതിനെ നിങ്ങൾക്ക് കൊല്ലേണ്ടി വരുന്നു. ലൈസൻസ് ലഭിക്കാൻ നിങ്ങൾ പാൽ മുഴുവൻ ഗവണ്മെന്റിനു വിൽക്കണം. ഗവണ്മെന്റ് അത് വെണ്ണയാക്കുന്നു, ആ വെണ്ണ സൂക്ഷിക്കാൻ ഗവണ്മെന്റ് ചിലവേറിയ കോൾഡ്‌ സ്റോറേജുകൾ നിർമിക്കുന്നു, വെണ്ണ കേടാകുമ്പോൾ അത് പാവങ്ങൾക്ക് നൽകുന്നു. അത് കഴിച്ച് അവർ ആശുപത്രിയിൽ ആകുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസേവനരംഗം തങ്ങളുടെതാണെന്ന് അമേരിക്ക അവകാശപ്പെടുന്നു.

ജർമൻ കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. നിങ്ങൾ അതിനെ ജനിതക മാറ്റം വരുത്തി സുന്ദരികൾ ആക്കുന്നു. അവ ഇപ്പോൾ ഒരുപാട് പാലുതരുന്നു, അതിലേറെ ബിയർ കുടിക്കുന്നു! നിർഭാഗ്യവശാൽ അവ ഇപ്പോൾ വർഷത്തിൽ 13 ആഴ്ച്ച അവധി ആവശ്യപ്പെടുന്നു.

റഷ്യൻ കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. നിങ്ങൾ അല്പം വോഡ്ക കുടിക്കുന്നു, എന്നിട്ട് എണ്ണി നോക്കുമ്പോൾ 5 പശുക്കൾ ഉണ്ടെന്ന് തോന്നുന്നു! നിങ്ങൾ വീണ്ടും വോഡ്ക കുടിക്കുന്നു, വീണ്ടും എണ്ണി നോക്കുമ്പോൾ 42 പശുക്കൾ ഉണ്ടെന്ന് തോന്നുന്നു! നിങ്ങൾ എന്നുന്നത് നിർത്തി വീണ്ടും വോഡ്ക കുടിക്കുന്നു! റഷ്യൻ മാഫിയ വന്നു എല്ലാ പശുക്കളെയും കൊണ്ട് പോകുന്നു. നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ വീണ്ടും വോഡ്ക കുടിക്കുന്നു !

ഇറ്റാലിയൻ കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. അവയെ കാണാതാകുന്നു. അവയെ തിരയവേ നിങ്ങൾ സുന്ദരിയായ ഒരു പെണ്ണിനെ കാണുന്നു. അവളെ ലഞ്ച് കഴിക്കാൻ കൊണ്ടുപോകുന്നു. അവളുമായി സ്നേഹത്തിലാകുന്നു. പശുക്കളെ മറന്ന് സന്തോഷകരമായ ഒരു ജീവിതം തുടങ്ങുന്നു.

ഫ്രഞ്ച് കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. മൂന്നാമതൊരു പശുവിനെ ലഭിക്കാൻ നിങ്ങൾ സമരം ചെയ്യുന്നു. ഗവണ്മെന്റ് അംഗീകരിക്കുന്നില്ല. ഉച്ചയാകുംപോഴേക്കും വൈമാനികർ നിങ്ങളുടെ ഒപ്പം സമരം ചെയ്യുന്നു, വൈകുന്നേരം ആകുമ്പോഴേക്കും റോഡ്‌ ബ്ലോക്ക്‌ ചെയ്ത് ഡ്രൈവർമാരും നിങ്ങളുടെ ഒപ്പം സമരം ചെയ്യുന്നു. രാത്രി ആകുമ്പോഴേക്കും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഗവണ്മെന്റ് അംഗീകരിക്കുന്നു.

ചൈനീസ്‌ കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്.അതിനെ പിഴിയാൻ 300 പണിക്കാരെ നിയമിക്കുന്നു. തൊഴിലില്ലായ്മ ഇല്ലെന്ന് നിങ്ങൾ അവകാശപ്പെടുന്നു. അല്ലെന്ന് എഴുതുന്ന പത്രക്കാരനെ അറസ്റ്റ് ചെയ്യുന്നു.

ഇസ്രായേലി കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. അതിൽ ഏതാണ് ജൂതപശു എന്ന് തിരഞ്ഞ് നടക്കുന്നു.

ബ്രസീലിയൻ കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഒരു അമേരിക്കൻ കമ്പനിയുമായി പാർട്ട്ണർഷിപ്പ് തുടങ്ങുന്നു. താമസിയാതെ തന്നെ 1000 പശുക്കൾ ആകുന്നു, അമേരിക്കൻ കമ്പനി പാപ്പർ ആയി പ്രഖ്യാപിക്കപ്പെടുന്നു.

ജാപ്പനീസ് കോർപറേഷൻ : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. അവനെ രൂപമാറ്റം വരുത്തി പത്തിൽ ഒന്ന് വലിപ്പത്തിൽ ഇരുപത് ഇരട്ടി പാലുതരുന്ന പശുവായി ഇറക്കുന്നു.

ഇന്ത്യൻ ജനാധിപത്യം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. പശു ദൈവമായതിനാൽ അതിനെ ആരാധിക്കേണ്ടി വരുന്നു.

ഇന്ത്യൻ വിദേശനയം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. സ്വന്തം പശുവിന് തീറ്റ നൽകാതെ മറ്റ് തൊഴുത്തുകൾ കറങ്ങി നടന്ന് മറ്റ് ആൾക്കാരുടെ പശുക്കളെ കണ്ട് നമ്മുടെ പശു വളരുകയാണെന്ന് പറയുന്നു.

ഇന്ത്യൻ കമ്പനി : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. പാൽ നൽകാത്ത  ആ രണ്ട് പശുവിനെ പിഴിയുന്നതിന് കൂലി കൂടുതൽ ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം ചെയുന്നു. പശു തീറ്റ കിട്ടാതെ മരിച്ചിട്ടും സമരം തുടർന്നുകൊണ്ടേയിരുന്നു!

കേരള ജനാധിപത്യം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. പശുവിന് നൽകാൻ ഗവണ്മെന്റ് ഒന്നും  നൽകുന്നില്ല. പശുക്കൾക്ക് ഗവണ്മെന്റ് നിങ്ങൾ വഴി നൽകുന്നത് കിട്ടുന്നുണ്ടോ എന്നറിയാൻ ഒരു പശുസമ്പർക്ക പരിപാടി ഗവണ്മെന്റ് നടത്തുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് പശുക്കൾക്ക് ഉറപ്പ് ലഭിക്കുന്നു.

കേരള കമ്പനി : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. പശു തീറ്റ തിന്നുന്നതിനും വെള്ളം കുടിക്കുന്നതിനും പാലുനല്കുന്നതിനും ഒക്കെ തൊഴിലാളികൾ ഭീമമായ നോക്കുകൂലി ആവശ്യപ്പെടുന്നു. ഒരുപാട് നാളുകളുടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം രണ്ട് പശുക്കളേയും വിറ്റ്‌ നോക്കുകൂലി നൽകേണ്ടി വരുന്നു.

അഭിപ്രായങ്ങള്‍

Vp Ahmed പറഞ്ഞു…
ഇത് ഒരു മോഡേന്‍ ആര്‍ട്ട്‌ മാതിരി ഉണ്ടല്ലോ !
Aparna പറഞ്ഞു…
Kollam...
ajith പറഞ്ഞു…
ഇല്ല, എനിക്ക് പശു ഇല്ല. പശൂന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും എനിക്കറീല്ല

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...