സൌഹൃദത്തിന്റെ ആഴം
ഒരു സൌഹൃദ ദിനത്തിന്റെ ആവശ്യംഎന്താണ്..?? ഈ ചോദ്യം ഒരു മൂന്നു വര്ഷം മുന്‍പ് വരെ ഞാനും ചോദിച്ചതാണ്. സുഹൃത്തുക്കള്‍ക്ക്എല്ലാ ദിനവും ഒരു പോലെ തന്നെ അല്ലെ. കോളേജില്‍ ആരുന്നു ആ നാല് വര്‍ഷവും ഇത് അത്കാര്യമാക്കാത്ത ഒരാള്‍ ആരുന്നു ഞാനും. സൌഹൃദദിനത്തിന്റെ അന്ന് കയ്യില്‍ ബാന്‍ഡ് കെട്ടാന്‍വന്നവരെ ഞാന്‍ ഇഷ്ടമല്ലെന്നു പറഞ്ഞു മടക്കി അയച്ചിട്ടുണ്ട്. സംഗതി എന്താച്ചാല്‍ , നമ്മള്‍ ഇത്ആഘോഷിക്കാന്‍ തുടങ്ങിയാല്‍ എല്ലാത്തിനും ഇത് പോലെ ഒരു ചരട് വാങ്ങണ്ടേ, പിന്നെപോരാത്തതിണോ, ഗിഫ്റ്റ് ഗിഫ്റ്റ് എന്ന് പറഞ്ഞു ഓരോന്ന് നടക്കാന്‍ തുടങ്ങും. സംഗതി കാശു പൊട്ടുന്ന ഏര്‍പ്പാട് ആണ്. പോരെങ്ങില്‍ അന്ന് സ്ഥിരം പട്ടിണിയും ആണ്. അതിന്റെ ഇടയ്കാ ഈ പരിപാടി. അങ്ങനെ ചരടും കൊണ്ട് വരുന്നതിനെ എല്ലാം "സൌഹൃദദിനത്തിന് ഒരു ദിവസത്തിന്റെ പ്രസക്തിമാത്രമല്ല ഉള്ളത്" എന്ന കടുകട്ടി ഡയലോഗ് വല്ലതും പറഞ്ഞു തിരിച്ചു വിടും.
സത്യത്തില്‍ പെണ്‍കുട്ടികളെ കൊണ്ടാര്‍ന്നു ഈ ശല്യം. നമ്മടെ പയ്യന്മാര്‍ ഒന്നും ഈ വക പരിപാടിയുംആയി ഇറങ്ങുക പോലും ഇല്ല. എങ്ങാനും നമ്മള്‍ എങ്ങും ഇതും കൊണ്ട് ചെന്നാല്‍ അവന്മാര്‍ കൊന്നുകൊല വിളിച്ചത് തന്നെ.
എല്ലാ ദിവസം ആഘോഷിക്കാനും അനുശോചിക്കാനും എല്ലാം ഒരു കാരണം കാണുമല്ലോ, അങ്ങനെനമ്മള്‍ എല്ലാം മനസ്സിലാക്കി വച്ചിരിക്കുന്ന ഒരു കഥ ഉണ്ടല്ലോ. ഫ്രാന്‍സിലോ എങ്ങന്ടോ വല്യ രണ്ടുഗെഡികള്‍ ഉണ്ടാര്നെന്നും, ഒരുത്തന്‍ മറ്റവന് വേണ്ടി ചാകുന്ന ടീം ആര്ന്നെനും ഒക്കെ. അങ്ങനെ ഒരുഓഗസ്റ്റ് ആദ്യ ശനിയാഴ്ച അവനെ എന്തോ കാരണത്തിന് തൂക്കി കൊന്നെന്നും ഇത് സഹിക്കാന്‍പറ്റാതെ മറ്റവന്‍ പിറ്റേന്ന് നേരെ അവന്റെ ഒപ്പം അങ്ങ് മേലോട്ട് പോയെന്നും ഉള്ള കഥ. നാടോടിക്കഥപോലെ ആണെങ്കിലും സംഗതി സത്യം ആകാനും വഴി ഉണ്ട്. അതാണ് ഈ ഫ്രണ്ട്ഷിപ്പിന്റെ ഒരു ശക്തി. കോളേജ് ജീവിതത്തില്‍ എല്ലാ ദിവസവും സൌഹൃദ ദിനങ്ങള്‍ തന്നെ ആരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മനോഹര സുന്ദര ദിനങ്ങള്‍.ഇത് പറയാന്‍ കാര്യം മൂന്നു വര്ഷം മുമ്പത്തെ ആ ചോദ്യം ആണല്ലോ. എണ്ണിയാല്‍ തീരാത്ത അത്രകൂട്ടുകാര്‍ ഉള്ള ഒരാള്‍ ആണ് ഞാന്‍ . അതില്‍ ഞാന്‍ ശെരിക്കും അഭിമാനിക്കുന്നു. സൌഹൃദത്തിനുവേണ്ടി പലതും ത്യജിച്ചിട്ടുള്ള ഒരാള്‍ ആണ് ഞാന്‍ . ഇതൊക്കെ ഏതൊരാള്‍ക്കും പറയാന്‍ ഉള്ളത്തന്നെ.
നമ്മള്‍ തുടങ്ങിയത് ഒരു ചോദ്യത്തില്‍ നിന്നാണ്. അതിനു ഒരു ദിവസം എനിക്ക് ഉത്തരം കിട്ടി. ഒരു സെപ്റ്റംബര്‍ മാസത്തില്‍ എനിക്ക് എന്റെ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. എന്ന്നു പറഞ്ഞാല്‍ആള്‍ ഒരു ദിവസം അങ്ങ് അപ്രത്യക്ഷം ആയി. നമ്മടെ ഒരു അടുത്ത സുഹൃത്ത് ആണ് കേട്ടോ. ഈപറഞ്ഞ പോലെ നരകത്തില്‍ ആണേലും ഒന്നിച്ചു പോകാം എന്ന് പ്ലാന്‍ ചെയ്തതാ. ഇപ്പൊ ഒരുഅനക്കവും ഇല്ല. വിളിച്ചാല്‍ കിട്ടില്ല, ഇമെയില്‍ ഇല്ല, അങ്ങനെ ഒരു തരത്തിലും ആളിനെ കിട്ടുന്നില്ല. അറ്റ കയ്ക്ക് കത്തും അയച്ചു നോക്കി. ഒരു രക്ഷയും ഇല്ല. ഇങ്ങോട്ട് ഒരു വിളിയോ മെസ്സെജോ ഒന്നും ഇല്ല. റേഡിയോയുടെ സ്പീക്കര്‍ അടിച്ചു പോയാല്‍ എങ്ങനെ ഇരിക്കും. ശെരിക്കും അത് പോലെ തന്നെ. ഇനിതനിയെ സ്പീക്കര്‍ ഓണ്‍ അയാളെ രക്ഷ ഉള്ളൂ. അങ്ങനെ ദിവസങ്ങള്‍ മാസങ്ങള്‍ കടന്നു പോയി. അങ്ങനെ അങ്ങനെ അടുത്ത ഓഗസ്റ്റ് മാസം എത്തി. ഇനിയൊരിക്കലും ഒരു സുന്ദരഗാനം പോലുംആസ്വദിക്കാന്‍ ആകാത്ത തരത്തില്‍ ഒരു സുപ്രഭാതത്തില്‍ ബധിരന്‍ ആയ ഒരു അവസ്ഥ. സത്യത്തില്‍ഇനി ആളിനെ കാണാന്‍ പോലും പറ്റുമെന്നുള്ള പ്രതീക്ഷ പോയിരുന്നു. അങ്ങനെ ഒരു ഓഗസ്റ്റ്‌മാസത്തില്‍ ഞാന്‍ തിരികെ നമ്മടെ സ്വന്തം ഇടുക്കിയില്‍ താമസം തുടങ്ങിയ കാലം. ഒരു ഞായറാഴ്ചനമ്മുടെ മഹാനഗരത്തില്‍ ഒന്ന് കറങ്ങാന്‍ ഇറങ്ങി. പൂഴി വാരി ഇട്ടാല്‍ നിലത്തു വീഴാത്ത അത്രതിരക്കുള്ള ഒരു ദിവസം. അങ്ങനെ കറങ്ങിത്തിരിഞ്ഞ് വൈകുന്നേരം ആയപ്പോള്‍ അതിനിടക്ക്ആളിനെ ഞാന്‍ കണ്ടു. തികച്ചും അപ്രതീക്ഷിതം. ഏതാണ്ട് ഒരു വര്‍ഷത്തോളം ആയി ആളിന്റെ ഓരോഅഡ്രസ്സും ഇല്ല. എന്തായാലും അത്ര ജാഡ പാടില്ലാലോ, നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, ഒന്നും അറിയാത്ത പോലെ ഞാന്‍ പതുക്കെ നടന്നു അങ്ങ് പോയി. സൌഹൃദത്തിന്റെ ഒരു ആഴം എന്ന്പറഞ്ഞാല്‍ ഇങ്ങനെ ആണ് നമ്മള്‍ വിട്ടിട്ട് പോയാലും അത് പുറകെ വരണം അതാണ് ശെരിക്കും ഉള്ളസൌഹൃദം. അങ്ങനെ പുറകെ വന്നു എന്നെ പിടിച്ചു നിര്‍ത്തി. അങ്ങനെ കളഞ്ഞു പോയ ആ നിധിതിരികെ കിട്ടി. പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. അന്ന് ഇതേ പോലെഒരു സൌഹൃദ ദിനം ആരുന്നു. അങ്ങനെ അന്നത്തോടെ ഞാന്‍ ആ ചോദ്യം പിന്‍വലിച്ചു, ഈസൌഹൃദദിനം എന്ന് പറയുന്നതില്‍ എന്തോ ഒരു സംഗതി ഉണ്ട്. നാടോടിക്കഥകള്‍ മിക്കപോഴുംതട്ടിപ്പല്ല. അത് എനിക്ക് അന്നത്തോടെ മനസ്സിലായി. അതെ ദിവസം തന്നെ അത് സംഭവിച്ചത്ചിലപ്പോള്‍ യാദ്രിശ്ചികം ആവാം, എന്നാലും ഈ സൌഹൃദദിനം ശെരിക്കും എന്തോ സംഭവം തന്നെആണ്.
അഭിപ്രായങ്ങള്‍