പഠിച്ച കള്ളന്‍


'സന്തോഷ്‌ പണ്ഡിറ്റ്‌ ' എന്നാ പേര് ഇപ്പൊ അധികം ആരെയും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. കുറച്ച മാസങ്ങളായി നമ്മളെ എല്ലാം വെറുപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ . യൂടുബിലുംഫേസ്ബുക്കിലും ഒക്കെ ആയി പുള്ളിയെ തെറി വിളിക്കാത്ത ആരും തന്നെ കാണില്ല. ആയിടയ്ക്കാണ് ഈപുള്ളീടെ കൂടെ നമ്മടെ വംശി തോളില്‍ കയ്യിട്ടു ചിരിച്ചോണ്ട് നില്‍കുന്ന ഫോട്ടോ
കണ്ടത്. കയ്യില്‍കിട്ടിയിട്ടും വംശി ഇവനെ ഒന്നും ചെയ്യാതെ വിട്ടോ എന്നാ ഒരു സംശയം അന്നേ ഉണ്ടാര്‍ന്നു. ഇപ്പൊ ഓണ്‍ലൈന്‍ ലോകത്തിലെ താരം പുള്ളിയും പ്രിഥ്വിരാജും ഒക്കെ ആണ് . തന്നെഅപകീര്‍ത്തിപെടുത്തുന്നു എന്ന് നമ്മടെ പ്രിഥ്വിരാജ് പോലീസില്‍ പരാതി കൊടുത്തതോടെ സന്തോഷ്‌പണ്ഡിറ്റ്‌ന്റെ സമയം ഒന്ന് കൂടെ തെളിഞ്ഞു. പുള്ളീം പ്രിഥ്വിരാജും കൂടെ നില്‍കുന്ന ഫോട്ടോകളുടെബഹളം ആണ് പല പേരുകളില്‍ . അതിനു എന്തായാലും മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍പറ്റില്ലെല്ലോ. എന്തായാലും ഞാന്‍ പറഞ്ഞു വന്നത് ഈ പണ്ഡിതനെ പറ്റി ആണ്.

കറങ്ങിത്തിരിഞ്ഞ്‌ നടക്കുന്ന കൂട്ടത്തില്‍ നമ്മടെ മദിരാശിപട്ടണത്തില്‍ ഒന്ന് പോയി. അങ്ങനെരാവിലെ നമ്മടെ സ്റ്റേഷനിലെ "ജന്‍ ആഹാറില്‍" കയറി ഒരു മസാലദോശ ഒക്കെ കഴിച്ചു തിരിച്ചുഇറങ്ങുമ്പോഴാണ് ഈ പുള്ളി അങ്ങോട്ട കേറി പോകുന്ന കണ്ടത്. എനിക്കും അപ്പൊ ഒരു സംശയം, പണ്ഡിതന്‍ തന്നെ ആണോ. ഒരു രസത്തിനു പുള്ളിയുമായി ഒന്ന് സംസാരിച്ചാലോ എന്ന് വച്ചു .
പണ്ഡിതന്‍ ഭക്ഷണം ഒക്കെ ആയി ടേബിളില്‍ വന്നു ഇരുന്നപ്പോ ഞാന്‍ അങ്ങോട്ട്‌ ചെന്ന്. ഫോട്ടോയില്‍ ഒക്കെ കാണുന്ന പോലെ തന്നെ. മെലിഞ്ഞുണങ്ങിയ ഈ മനുഷ്യന്‍ ആണോ ഈഅക്രമം ഒക്കെ കാണിക്കുന്നതെന്ന് ആരും ഒന്ന് സംശയിച്ചു പോകും..!!















ഞാന്‍ ചെന്നിട്ട് ചോദിച്ചു. "ആല്‍ബം ഒക്കെ എടുക്കുന്ന ആള്‍ അല്ലെ ...??"
പുള്ളി അഭിമാനത്തോടെ പറയുവാ.. "ആല്‍ബം അല്ല സിനിമ..."
എന്തിനാ ഇത്രേം വെറുപ്പിക്കുന്ന പരിപാടി ഒക്കെ കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പുള്ളീടെ ഉത്തരം എല്ലാം പക്കാ ആരുന്നു.
ഇതൊക്കെ കാണണം എന്ന് ഞാനോ യൂടുബോ പറയുന്നുണ്ടോ. നിങ്ങള്‍ക്ക് വേണമെങ്കില്‍ കണ്ടാല്‍മതി.
ഞാന്‍ ഇതിന്റെ സാമ്പത്തികത്തെപറ്റി ചോദിച്ചു. പുള്ളി പറഞ്ഞത് ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ആണ്. യൂടൂബില്‍ ഓരോ ക്ലിക്കിനും പുള്ളിക്ക് പൈസ കിട്ടുന്നുണ്ടെന്ന് , പ്രബുദ്ധര്‍ എന്ന് സ്വയംഅവകാശപ്പെടുന്ന ഒരു ജനതയെ പറ്റിച്ചു ജീവിക്കുന്ന അനേകം തരികിടകില്‍ ഒരുവന്‍ . ആദ്യത്തെപാട്ടൊക്കെ ഇറക്കുമ്പോള്‍ പൈസക്ക് ഭയങ്കര ബുധിമുട്ടാരുന്നത്രേ . പക്ഷെ ആള്‍ക്കാരുടെ ഈപ്രതികരണം മൂലം അങ്ങോര്‍ നല്ല കാശുകാരന്‍ ആയി എന്നതാണ് സത്യം. തന്റെ രണ്ടാമത്തെപടത്തിന്റെ പാട്ട് റിലീസ് ചെയ്യാന്‍ ആണ് മദിരാശിയില്‍ വന്നതത്രെ....!! ഈ പൈസ ഒക്കെ നമ്മള്‍ കണ്ടു കണ്ടു പണ്ഡിതന്‍ ഉണ്ടാക്കിയതാണ്.

പണ്ഡിതന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇവ ആണ്.
യേശുദാസിന്റെ ഒക്കെ നല്ല സുന്ദര ഗാനങ്ങള്‍ ഒക്കെ ഇന്‍റര്‍നെറ്റില്‍ ഉണ്ട്, അത് ഏതെങ്കിലും ഇത്രആള്‍ക്കാര്‍ കാണുന്നുണ്ടോ.. ആള്‍ക്കാര്‍ കൂതറ കാണാന്‍ ആഗ്രഹികുന്നെങ്കില്‍ അത് നല്‍കുക, നല്ലതെങ്കില്‍ നല്ലത്. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നത്തെ നല്‍കാവൂ. പുതിയ നല്ല ചിത്രങ്ങള്‍ എത്രഎണ്ണം ഇറങ്ങുന്നു അതിനൊന്നും കിട്ടാത്ത പ്രതികരണം ആണ് "കൃഷ്ണനും രാധയും " എന്ന പുതിയപടത്തിന്റെ ട്രെയിലര്‍നു മാത്രം കിട്ടുന്നത്. പുള്ളി ഏതോ ഒരു റേറ്റിംഗ് ഏജന്‍സിയുടെ പേരൊക്കെ പറഞ്ഞു, അത് പ്രകാരം കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇന്‍റര്‍നെറ്റില്‍ കണ്ടത് ഈഅക്രമങ്ങള്‍ ഒക്കെ ആണെന്ന്. റേറ്റിംഗ് ഒന്നും നോക്കണ്ട, ഓരോന്നിനും ലഭിച്ച ക്ലിക്ക്കളുടെ എണ്ണം കണ്ടാല്‍ തന്നെ അറിയില്ലേ സംഗതി സൂപ്പര്‍ഹിറ്റ്‌ ആണെന്ന്. പോരാത്തതിനു ഏതോ ഒരു കമ്പനി ഇതിന്റെ കോപ്പിറൈറ്റ് എടുക്കാന്‍ പോണെന്ന്. ഈ ഇരുന്ന കാണുകയും തെറിപറയുകയും ചെയുന്ന ആരെങ്കിലും നല്ല പാട്ടുകളെ പ്രോത്സാഹിപ്പിക്കാറുണ്ടോ. എന്തിനേറെ, പ്രശസ്തമായ ഒരു മലയാളം ചാനലില്‍ ഈ പണ്ഡിതന്റെ പരിപാടി ഒക്കെ വന്നു. അതും നമ്മള്‍ തന്നെഇരുന്നു കണ്ടു.

ഇത്രേമൊക്കെ കാണിച്ചിട്ട് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം രസകരം ആരുന്നു. "സുഖം ആയി നടക്കുന്നു. ഇപ്പോള്‍ അല്പം സെലിബ്രിടി ആണ് ". എപ്പോ കണ്ടാലും ആളുകള്‍ ഫോട്ടോ എടുക്കുന്നു. ഓട്ടോഗ്രാഫ് വാങ്ങുന്നു. തെറിവിളിക്കലും തല്ലുകൊടുക്കലുംഒക്കെ നമക്ക് ഓണ്‍ലൈന്‍ലൂടെയെ ചെയ്യാന്‍ സാധിക്കൂ, നേരിട്ട് കണ്ടാല്‍ നമ്മള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കയെ ഉള്ളൂ. തെറിപറയുന്നവരും വീഡിയോകാണുന്നവരും ഒക്കെ അവരുടെ സമയം വെറുതെ കളയുന്നു എന്നാണു പണ്ഡിതന്‍ പറയുന്നത്. സംഗതി സത്യം തന്നെ. ഒരു ജനതയുടെ മുഴുവന്‍ കണ്ണില്‍ പൊടി ഇട്ടു നല്ല സുന്ദരമായി ജീവിക്കുന്ന ഒരു വിദ്വാന്‍ .
"അപ്പൊ അങ്ങനെ ഇങ്ങനെ കാശുണ്ടാക്കി ജീവിച്ചു പോകുന്നു അല്ലെ " എന്ന് ചോതിച്ചു പോയി ഞാന്‍ . "സുഖമായി ജീവിച്ചു പോകുന്നു " എന്ന് പണ്ഡിതന്‍ തിരുത്തി.
സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച ആളാണ് ഈ പണ്ഡിതന്‍ . പുള്ളി വേറെ ചില കാര്യങ്ങള്‍ കൂടിപറഞ്ഞു. എട്ടു ലക്ഷം രൂപയ്ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് ഒരു ഇവന്റ് മാനേജ്‌മന്റ്‌ ഗ്രൂപ്പ്‌ സ്പോന്‍സര്‍ചെയ്തു എന്ന്. ഇനി എല്ലാ പ്രോഗ്രാമും അവര്‍ വഴി ആയിക്കോളും എന്ന് . വരുന്ന ഓണത്തിന്ഏതൊക്കെയോ ചാനലില്‍ ഈ പണ്ഡിതന്റെ ഇന്റര്‍വ്യൂ വരുന്നുണ്ട്. അതും നമ്മള്‍ തന്നെഅനുഭവിക്കണം. പിന്നെ ഇതിനെ ഒക്കെ പന പോലെ വളര്‍ത്തിയത്‌ നമ്മള്‍ തന്നെ അല്ലെ, അപ്പൊ കുറച്ചൊന്നും അനുഭവിച്ചാ പോരാ. ഏതായാലും മലയാളികളുടെ പള്‍സ് നല്ലവണ്ണം പഠിച്ച ഒരു കള്ളന്‍ ആണ് ഇവന്‍ . എങ്ങനെ ആള്‍ക്കാരെ പറ്റിക്കാന്‍ എന്ന് നന്നായി അറിയാവുന്ന ഒരാള്‍ . നാളെ ഒരു കാലത്ത് ഐ ഐ എമ്മിലോ ഒക്കെ മാനേജ്മെന്റ്നു ക്ലാസ്സ്‌ എടുക്കാന്‍ വരെ ഈ പണ്ഡിതനെ ക്ഷണിച്ചെന്നും വരാം. കാരണം എങ്ങനെ ഒരു കൂതറ ഐറ്റം മാര്‍ക്കറ്റ്‌ ചെയ്യാം എന്നല്ലേ പുള്ളി ഇപ്പോള്‍ കാണിച്ചു കൊണ്ടിരുക്കുന്നത്. ഇത്രേം വിവരം ഉള്ള മലയാളികളുടെ അടുത്ത് ഇത് ഓടുന്നുണ്ടെങ്കില്‍ പുള്ളി ഒരു സംഭവം തന്നെ അല്ലെ. സിലസില എന്നാ മലയത്തിലെ ആദ്യത്തെ കൂതറ ആല്‍ബം ആണ് പണ്ഡിതന്റെ ഇന്സ്പിരറേന്‍ . അത് ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാനെങ്കില്‍ ഇത് ആള്‍കാരെ പരാജയപ്പെടുത്തുന്നു എന്ന് മാത്രം.

ഏതായാലും പണ്ഡിതന്‍ മണ്ടനല്ല . വിവരവും വിദ്യാഭാസവും ഉള്ള, നന്നായി കളി പഠിച്ച, നാട്ടുകാരനെ പറ്റിക്കാന്‍ അറിയാവുന്ന ഒരു പഠിച്ചകള്ളന്‍ ....!!!

അഭിപ്രായങ്ങള്‍

Food foot പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജോ പറഞ്ഞു…
വളരെ ശരിയായ ഒരു വിശകലനം ആണ് താങ്കള്‍ നടത്തിയിരിക്കുന്നത്. നമ്മള്‍ തന്നെ ആണ് ഇത് ഇവിടം വരെ എത്തിച്ചത്.
jijo പറഞ്ഞു…
Da koothre nee ethra valiya kallananalle
ശ്രീ പറഞ്ഞു…
അതു കൊള്ളാം
Yuvan Anoop പറഞ്ഞു…
Syupiditykk kombu vecha kallan aanu aa .........like many taking the hot seat in new way with a controversy. When I saw the interview of Nammal thammil of this shift one point striked me. People do not enjoy perfection they are in search of imperfection within a small ego inside...maybe this SP made a good human philosophy cashed in and nammal veruthe aa vallip kandu!!
Akhil പറഞ്ഞു…
നമ്മള്‍ മലയാളിക്കള്‍ ആണ് ഇങ്ങനെ ഉള്ളവരെ പ്രശസ്തരക്കുന്നത്. നമ്മളെ മണ്ടന്മാര്‍ ആക്കുന്ന ഇവന്മാരെ പ്രോത്സാഹിപിക്കതിരിക്കുക.
Akhil പറഞ്ഞു…
ഈ സാമൂഹ്യ ചൂഷകരെ നാം എതിര്‍ക്കണം.
nandhuz പറഞ്ഞു…
plz inform anna hazare abt thi cheat...
ശ്രീ പതാരം പറഞ്ഞു…
@yuvan അതാ ഞാന്‍ പറഞ്ഞത് ശെരിക്കും പഠിച്ച കള്ളന്‍ ആണെന്ന്.. ഇവന് മലയാളികളെ മൊത്തം പുച്ഛം ആണ്..
"People do not enjoy perfection they are in search of imperfection within a small ego inside." അത് കൊള്ളാം. ശെരിക്കും എല്ലാരും അങ്ങനെ ഒക്കെ തന്നെ അല്ലെ..!!!
alvs.here പറഞ്ഞു…
Aanakallan...
alvs.here പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Fasila Sharif പറഞ്ഞു…
valare shari thanne ... Great Analysis by the author... ee paranja vyakthiyude (avante peru paranju naavu ashudhamakkan njan udheshikkunnilla) vedio de links kandal click cheyyathirikkanulla manakkatti ulla oral aanu njan.. angane ente ella nalla malayali suhruthukkalum cheythirunnenkil ennu njan aagrahichu pokunnu... mattoral mandan ennu parayumpol ningalkku abodha manassil undavunna aa oru nirvrithi aanu ningale itharathilulla vedios kanan prerippikkunnathu.. aa oru dourbhalyam manassilakki let's do something meaningful and make ourselves worthy, rather than being a string of the rope which is used to kill Malayalam... Fasila
O.P Osha പറഞ്ഞു…
youtube wont give anythng for clicks.. but, if u post adds, u may .. so its a fake news as far as i knw.. ayal thanne undakki parayunna nunakkadha akam.. nywys, nannayittund exprsns :)
phystrias77 പറഞ്ഞു…
Ayaal jeevichotte....ivide ethrayo valya kallanmaar untu...avaronnum kattu mudikkumbol aarkku oru vishamavum theri viliyum kaanunnillallo....ayaal jeevichotte..ayaal arudem cash pidichu parikkunnonnum illallo? pinnenganaa ayaale kallan ennu parayunnathu...let him live in his way...ee theri vilikkunnavare kondu ithu pole onnenkilum cheyyaan pattumo...illallo...veruthe enthelum parayaane ennum malayaalikku ariyooo....
Rajeesh പറഞ്ഞു…
"Ellam Pandithamayam"
Jeevanaadam പറഞ്ഞു…
ഇദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..because I dont think that youtube pays money for each clicks..may be for adds he might be paid..angane kittumayirunnenkil youtube-iloode koodeswaranmaarayavar undaayene...but One thing is true..nammal click cheythu click cheythanu iddeham "celebrity" aayathu.... nammal cheytha karmathinte phalam nammal anubhaviche mathiyaavu.....
Rani Ajay പറഞ്ഞു…
well said :)
arun പറഞ്ഞു…
pandit valare budhiman aanu, kure komalitharangal kanichu nadannal 2 padamenkilum vijayikkumennu panditinu ariyam, oru jeevithakalam muzhuvan sughamayi jeevikkan ullathu undakkukayum cheyyum, aalukalude munnil komali aayalum avante ideail
100% avan vijayichu

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി