ഇങ്ങനെ കൊല്ലല്ലേ അണ്ണാ.....

തത്കാലം നമുക്കു കുട്ടണ്റ്റെ കഥയില്‍ നിന്നും അല്‍പം മാറി സഞ്ചരിക്കാം..
പുലിമടയിലെ എല്ലവരെയും പരിചയപ്പെടേണ്ടതല്ലെ...
ചക്കരയെ പറ്റി ഒരു ചെറിയ രൂപം നിങ്ങള്‍ക്കു കിട്ടികാണുമല്ലോ, അറുത്ത കൈയ്ക്കു ഉപ്പു തേയ്ക്കാത്ത നല്ലഒന്നാംതരം പിശുക്കന്‍.
അതു പോലെ തന്നെ തൊലിക്കട്ടിയുടെ കാര്യത്തിലും അവന്‍ സൂപ്പര്‍ ആരുന്നെന്നു മനസിലായല്ലോ.
അവനെ പറ്റി എടുത്തു പറയേണ്ടതു, കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വര്‍ഷം അവനും ഓന്തും കൂദി സ്റ്റേജില്‍അവതരിപ്പിച്ച കോമെഡി സ്കിറ്റ്‌ അയിരുന്നു. ഈ പരിപടിയില്‍ ഇവരെ കൂടാതെ കുറെ ആള്‍ക്കാര്‍ഉണ്ടായിരുന്നെങ്കിലും ഇവന്‍മാരുടെ പെര്‍ഫോമന്‍സ്‌,,,, "സമ്മതിക്കണം പ്രഭോ...!!"



ഇതാനു ഓന്തു.
ആളു അല്‍പം ചെറുതാണെങ്കിലുംദൈവം അതിനും കൂടി നാക്കു ഇവനുനല്‍കിയിട്ടുണ്ടു,
ഈയടുത്തായാണു ഇവനു ഓന്ത്‌ എന്നവിളിപ്പേരു കിട്ടിയതു.
ഏന്നാലും ഇവണ്റ്റെ സ്വഭാവത്തിനുചേര്‍ന്ന പേെരാണെന്നാനുഭൂരിപക്ഷാഭിപ്രായം .
ഓന്തും ചക്കരയും കൂടി അന്നു ആസ്റ്റേജില്‍ കാണിച്ചു കൂട്ടിയതു. "എണ്റ്റമ്മോ..."
അസ്സോസിയേേഷനു 2 പാര്‍ടിസിപെണ്റ്റ്സ്‌തികയ്ക്യാനായാണു ഇവരുടെസംഘത്തിനു അവസരം ലഭിച്ചതു.
ഈയുള്ളവനും കൂടി ഉള്‍പെട്ട സംഘം നേരത്തെ മൂകനാടകത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
എങ്കിലും ഇതില്‍ ആരും ഒന്നും പ്രതീക്ഷിചില്ലായിരുന്നു.
അങ്ങനെ ഒരു ക്വിസ്‌ പരിപാടി അവതരിപ്പിക്കാമെന്നു ഐഡിയ കിട്ടി.
ഓന്തു അവതാരകനായും ,ചക്കര ചുരിദാറൊക്കെ ധരിച്ചു അവതാരിക വേഷത്തിലും റെടി ആയി.
ചക്കര ചാന്തുപൊട്ടു രീതിയില്‍ ആ കഥാപാത്രത്തെ അനശ്വരമാക്കിയതാണു ചരിത്രം...
നിറഞ്ഞ സദസ്സിണ്റ്റെ നിറഞ്ഞ കൂവലിനു മുന്നില്‍ ആ പരിപാടി പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
എന്തായലും അതോടു കൂടി ചളി ഞങ്ങദെ കുത്തകയായി മാറി...
പരിപാടിയില്‍ അവതരിപ്പിച്ച ചില ചോദ്യങ്ങള്‍...

1) ഒരാനയുടെ മുന്‍പില്‍ ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
ആന പ്ലാസ്റ്റിക് ആരുന്നു....
2) ഒരാനയുടെ മുന്‍പില്‍ വീണ്ടും ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
പഴം പ്ലാസ്റ്റിക് ആരുന്നു....
3) ഒരാനയുടെ മുന്‍പില്‍ വീണ്ടും ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
ആനയും പഴവും പ്ലാസ്റ്റിക് ആരുന്നു....
4) ഒരാനയുടെ മുന്‍പില്‍ വീണ്ടും ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
ആനയ്ക്ക് വിശപ്പ്‌ ഇല്ലാരുന്നു...
5) ഒരാനയുടെ മുന്‍പില്‍ വീണ്ടും ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
ആന കരുതി നമ്മള്‍ വീണ്ടും പട്ടിക്കുകയാണെന്നു....
6) ഒരാനയുടെ മുന്‍പില്‍ വീണ്ടും ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
പഴം പഴുതില്ലരുന്നു.....

ഒരാനയുടെ മുന്‍പില്‍ വീണ്ടും ഒരു പഴം വച്ചു, ആന പഴം തിന്നില്ല . എന്തു കൊണ്ടു???
ആനയ്ക്ക് അഹങ്കാരം ... അല്ലാതെന്താ...


കൂടുതല്‍ ചോദ്യങ്ങള്‍ നിറച്ചു ഞാന്‍ നിങ്ങടെ തെറി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല......


അഭിപ്രായങ്ങള്‍

Harris പറഞ്ഞു…
da niyase ninakk oanth enna peru evidennu kitti
Unknown പറഞ്ഞു…
കൊള്ളാം നല്ല ചോദ്യങ്ങളും ഉത്തരങ്ങളും
ആ ഫോട്ടോയിൽ ഉള്ളത് ആരാ
ശ്രീ പറഞ്ഞു…
എന്തിനാ അധികം? ഇത്ര ചോദ്യങ്ങള്‍ പോരേ ആവശ്യത്തിലധികം കേള്‍ക്കാന്‍
;)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍