ഒരു തീവണ്ടി യാത്ര...
ഇത് ആദ്യ വര്‍ഷം നടന്ന കഥയാണ് ...
ഈയുള്ളവനും കുട്ടന് തമ്പ്രാനും , ചെമ്പനും, ശ്രീനിവാസനും ഒക്കെ തീവണ്ടി യില്‍ ആണ് തിരിച്ചു പോയിരുന്നത്...
അങ്ങനെ ഒരു തവണ പോകുന്ന വഴി...
രണ്ടു സ്ത്രീജനങ്ങളും ഞങ്ങലോടോപ്പമുന്ടരുന്നു...
അന്നത്തെ സമയത്ത് സ്ത്രീജനങ്ങളെയും കൊണ്ട് യാത്ര പോകുന്നത് ഒരു അഭിമാന ചിഹ്നമാരുന്നു ...
അങ്ങനെ ചരിത്ര പ്രസിദ്ധമായ എയെലന്ദ് എക്സ്പ്രസ്സ് ആണ് ഞങ്ങള്‍ യാത്രയ്കായി തിരഞ്ഞെടുത്തത്..
റെയില്‍വേ സ്റ്റേഷന് എതിയപോള് തന്നെ നല്ല തിരക്ക്..
ഞങ്ങളെല്ലാം ലോക്കല്‍ കംപര്‍ത്മെന്റില്‍ ടിക്കറ്റ് എടുത്തു...
സാമ്പത്തികം ഒരു പ്രശ്നമാണല്ലോ..?
അങ്ങനെ പറഞ്ഞ സമയത്തിന് മിനിട്ടുകള്‍ മുന്‍പേ...
തീവണ്ടി എത്തിയില്ല ....
ഞാന്‍ ഇന്ത്യന്‍ റെയില്‍വേയെ കുറ്റപെടുത്തിയതല്ല ...
കന്യാകുമാരി-ബാംഗ്ലൂര്‍ വണ്ടി എങ്ങനെ പറഞ്ഞ സമയത്തിലും നേരത്തെ ഇതും..
കുറെ നേരം കാത്തു നിന്നു...
അങ്ങനെ കാത്ത് കാത്ത് നിന്നു വണ്ടി വന്നു..
വന്നപോഴോ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ ...
ആ സമയം ആ സ്ത്രീജനങ്ങളെയും കൊണ്ട് എങ്ങിനെ ലോക്കലില്‍ കേറാന്‍ ,,,
അവസാനം റിസര്‍വേഷന്‍ കോച്ചില്‍ കയറാന്‍ തീരുമാനമെടുത്തു..
കാലെടുത്ത് വയ്കുന്നതിനു തൊട്ടു മുന്‍പ് കുടന്റെ ചോദ്യം ""ടി ടി ആര് വരുമോടെ..?? ""
നല്ല ശകുനം ...
ശ്രീനിവാസന് പറഞ്ഞു ""ഈ കാലത്തിനിടയ്ക്ക് ഞാന്‍ ആരെയും കണ്ടിട്ടില്ല """
ഈ സന്ദര്‍ഭങ്ങളില്‍ ചെമ്പന്‍ എന്നത്തേയും പോലെ മൂളി ...
അവന് അങ്ങനാണ് "ചില പ്രത്യേക തരാം സബ്ധ വീചികള്‍ പുറപ്പെടുവിക്കുക മാത്രമേ ചെയ്യാറുള്ളൂ ""
ഈയുള്ളവനും സമ്മതം മൂളി
അതില്‍ കയറി...
വിശാലമായ സ്ഥലം ...
എന്നാലും ഞങ്ങള്‍ നിന്നു തന്നെ യാത്ര ചെയ്തു..
അങ്ങിനെ നിന്നു പോയാല്‍ രക്ഷപെടാമെന്ന് ആരോ പറഞ്ഞു കേട്ടിടുണ്ട്..
അങ്ങനെ മൂന്നു സ്റ്റേഷന്കല് കടന്നു പോയി...
നാലാമത്തെ സ്റ്റേഷനും കടന്നു വണ്ടി നീങ്ങവേ...
സമയം അല്ലാതെന്താ????
അതാ ടി ടി ആര് ഞങ്ങടെ മുന്നില്‍...
ആകപ്പാടെ നെഞ്ചിടിപ്പ്..
കയിലുള്ള സ്ഥാവര ജങ്ങമ വസ്തുക്കളും മറ്റും കാട്ടിയും ...
സ്ത്രീജനങ്ങള്‍ അപേക്ഷിച്ചും ഞങ്ങള്‍ വിദ്യാര്‍ഥികല്‍ ആണെന്നും മറ്റും പറഞ്ഞു ടി ടി ആറിന്റെ മനസ്സ് മട്ടന്‍ ശ്രമിച്ചു...
നല്ലവനായ ടി ടി ആര് തിരക്കയതിനാലും
ഞങ്ങടെ അവസ്ഥ കണ്ടും അദ്ദേഹം ഞങ്ങളോട് അടുത്ത സ്റ്റേഷന് എത്തുമ്പോള്‍ മാറി കേറിയാല്‍ മതിയെന്ന് പറഞ്ഞു
സ്ക്വാഡ് വന്നാല്‍ പ്രശ്നമാണെന്നും ഞങ്ങളെ ഒര്മിപിചിരുനു ...
അങ്ങനെ അടുത്ത സ്റ്റേഷന് എത്തി...
ശ്രീനിവാസനും ഞാനും കൂടി ലോക്കല്‍ പോയി നോക്കി...
രക്ഷയില്ലാ,...
അങ്ങനെ ഇതില്‍ തന്നെ യാത്ര തുടരാമെന്ന ധീരമായ തീരുമാനം ഞങ്ങള്‍ എടുത്തു...
" അളിയാ , എന്തായാലും ടി ടി ആര് വന്നു, ഇനി ആര് വരാന...??""
അങ്ങനെ ഞങ്ങള്‍ തിരിച്ചു കാലെടുത്ത് വയ്കുമ്പോള്‍ കുട്ടന് ചോതിച്ചു
"ഡാ സ്ക്വാഡ് വരുമോട...??"
ദൈവമേ...
അങ്ങനെ വണ്ടി യാത്ര തുടര്‍ന്ന് ...
ഇനി പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന ധൈര്യത്തില്‍ ശ്രീനിവാസന് ,,
ബെര്‍ത്ത് നിവര്‍ത്തി കിടപ്പ് തുടങി..
ശബരിമല സീസണ് ആരുന്നതിനാല്‍ ഞങ്ങള്‍ അയ്യപ്പന്മാര് കെട്ടിയിട്ട മാല അഴിച്ചു കളി തുടങ്ങി....
കുട്ടന്റെ അപാരമായ നാവു പിഴച്ചില്ല...
പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്ക്വാഡ് എത്തി..
അങ്ങനെ അവരടെം കാലു പിടിച്ചു..
അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല ...
അഞ്ഞൂറ് രൂപ ഫൈന്‍ നല്‍കണമെന്ന വാശിയിലാണ് അവര്‍...
ഞങ്ങള്‍ വിദ്യാര്തികള് ആണെന്ന പല്ലവി അവിടെയും ആവര്‍ത്തിച്ചു..
അപ്പോള്‍ അവര്‍ ഞങ്ങടെ ഐ ഡി കാര്‍ഡുകള്‍ വാങ്ങി പരിശോദിച്ചു...
ഇനി അത് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ നിന്നു വാങ്ങികൊള്ളനും അവര്‍ പറഞ്ഞു..
ഇത് കേട്ടു കറങ്ങി നിന്നു പോയി ഞങ്ങള്‍...
ഇതിനിടയ്ക്ക് ഈയുള്ളവന് എല്ലാരും ഇറങ്ങുന്നതിന്റെ തൊട്ടു മുന്‍പത്തെ സ്റ്റേഷന് ആണ് ഇറങ്ങുന്നതെന്നും പറഞ്ഞു ഐ ഡി കാര്‍ഡ് തിരികെ വാങ്ങി...
അങ്ങനെ ഉദ്വേകത്തിന്റെ നിമിഷങ്ങള്‍ എന്റെ സ്റ്റേഷന് എത്തി...
ഞാന്‍ ജീവനും കൊണ്ട് ഓടി ....
വൈകുന്നേരം അവന്മാരെ വിളിച്ചു "എന്തയെട, നീയൊക്കെ ജയിലില്‍ നിന്നു യെപ്പം എത്തി""
എന്നും ചോദിച്ചു അപ്പോഴാണ്...
അതെല്ലാം അങ്ങോര് നമ്മളെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും ....
നമ്മള് ശരിക്കും പറ്റിക്കപെടുകയയിരുന്നെന്നും അറിഞ്ഞത്...
അതിന്റെ പക തീര്‍ക്കാനായി ഇന്നും ശ്രീനിവാസനും., ചെമ്പനും,കുട്ടനും ഈയുള്ളവനും അടങ്ങുന്ന നാല്‍വര്‍ സംഘം ഇന്നും ട്രെയിനുകളില്‍ കള്ളവണ്ടി കയറുന്നു...
നമ്മളെ ഇത്രേം പറ്റിച്ചതല്ലേ...
അങ്ങനെ വിടാന്‍ കൊള്ളാമോ ..... ??
അല്ല പിന്നെ...
അഭിപ്രായങ്ങള്‍